ലഹരി വിരുദ്ധ ക്യാമ്പയിൻ

Monday 19 May 2025 12:48 AM IST

കോട്ടയം : മണർകാട് ഇൻഫന്റ് ജീസസ് ബഥനി ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കായികാദ്ധ്യാപക സംഘടന. വിദ്യാർത്ഥികൾക്കിടയിൽ ബോധവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. സംയുക്ത കായിക അദ്ധ്യാപക സംഘടന സംസ്ഥാന ചെയർമാൻ ബിജു ദിവാകരൻ, മാത്യു തൈക്കടവിൽ, എബി ചാക്കോ, ഹരി. പി. ജോഷി ഇമ്മാനുവൽ, ഫാ. ആന്റണി എന്നിവർ അണിചേർന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ നിയമിച്ച് കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള അവസരം ഒരുക്കണമെന്നും 19 മുതൽ 23 വരെ നടക്കുന്ന രണ്ടാംഘട്ട അദ്ധ്യാപക പരിശീലനത്തിലും പ്രചരണം തുടരുമെന്നും നേതാക്കൾ അറിയിച്ചു.