ശമ്പള കമ്മിഷനെ നിയമിക്കണം
Monday 19 May 2025 12:52 AM IST
കോട്ടയം : ജീവനക്കാരുടെയുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നതിനായി ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് ഫ്രണ്ട് ആവശ്യപ്പെട്ടു. ക്ഷാമബത്താ കുടിശിക പോലും കൃത്യമായി ലഭിക്കാതെ ജീവനക്കാരും പെൻഷൻകാരും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ജയ്‌സൺ മാന്തോട്ടം, ഡോ വർഗ്ഗിസ് പേരയിൽ, വടയക്കണ്ടി നാരായൺ, മാത്തച്ചൻ പ്ലാന്തോട്ടം , പി.റ്റി ജേക്കബ്ബ്, ബാബു ജോസഫ്, ജോയി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.