'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ പ്രൊഫഷണലുകൾ പങ്കെടുത്ത പരിപാടി ഹെെദരാബാദിൽ നടന്നു
Sunday 18 May 2025 4:26 PM IST
ഹെെദരാബാദ്: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പ്രൊഫഷണലുകൾ പങ്കെടുത്ത പരിപാടി ഹെെദരാബാദിലെ സോമാജിഗുഡയിലുള്ള ഹോട്ടൽ കത്രിയ ടവേഴ്സിൽ നടന്നു. പരിപാടിയിൽ മുഖ്യതിഥിയായി കേന്ദ്രമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാനും കിഷൻ റെഡ്ഡിയും പങ്കെടുത്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബർസാൽ, ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ കെ ആന്റണി, സംസ്ഥാന കൺവീനർ രാമചന്ദ്ര റാവു, നരസിംഹ റെഡ്ഡി, ലെഫ്റ്റനന്റ് ജനറൽ എ ആർ കെ റെഡ്ഡി എന്നിവരും പങ്കെടുത്തു. ചടങ്ങിൽ 200ലധികം വിമുക്ത ഭടന്മാരും പങ്കെടുത്തു.