എം.എൽ.എമാർ അനുമോദിച്ചു

Monday 19 May 2025 12:58 AM IST

ഏറ്റുമാനൂർ : നീറ്റ് എം.ഡി.എസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ.അഞ്ജു ആൻ മാത്യുവിനെ എം.എൽ.എമാരായ മോൻസ് ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അനുമോദിച്ചു. അഞ്ജുവിന് എം.എൽ.എയുടെ എക്‌സലന്റ് അവാർഡും മോൻസ് ജോസഫ് വീട്ടിലെത്തി നൽകി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്‌സ്ൺ ജോസഫ് ഒഴുകയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സനിൽ കാട്ടാത്തി എന്നിവർ ഒപ്പമുണ്ടായിരുന്നു.