മഴക്കാല പൂർവ ശുചീകരണം

Monday 19 May 2025 12:00 AM IST

ചങ്ങനാശേരി: ഡി.വൈ.എഫ്.ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവശുചീകരണം ആരംഭിച്ചു. ചങ്ങനാശേരി റവന്യൂ ടവർ പരിസരത്ത് നടന്ന ബ്ലോക്കുതല ഉദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി കെ.ഡി സുഗതൻ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അശ്വിൻ അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോസഫ് സ്വാഗതം പറഞ്ഞു. ട്രഷറർ സൂരജ് മോഹനൻ, ജില്ലാ കമ്മറ്റിയംഗം അനീഷാ കണ്ണൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പൊതു വിദ്യാലായങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ശുചീകരിക്കും.