വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി, നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ
Sunday 18 May 2025 6:39 PM IST
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. 2022ൽ തൃശൂരിലും കോയമ്പത്തൂരിലും വച്ച് പീഡിപ്പിച്ചെന്നും ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചും എന്നുമാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.