കിലി പോൾ (ഉണ്ണിയേട്ടൻ) മലയാളത്തിൽ
ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിൽ. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ കിലി കേരളത്തിൽ എത്തി.ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ഡാൻസ് ചെയ്തുമാണ് കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. മലയാളം പാട്ടുകൾക്കും ലിപ് സിങ്ക് ചെയ്തതോടെ കേരളത്തിലും ആരാധകരായി. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽമീഡിയയിൽ മലയാളികൾ കിലിക്ക് നൽകിയ പേര്. കിലി പോളുമായുള്ള സംവിധായകൻ സതീഷ് തൻവി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു.ആഫ്രിക്കയിലെ ഉണ്ണിയേട്ടൻ ആദ്യമായി കേരളത്തിൽ. ഒരുപാട് ആഗ്രഹിച്ച യാത്ര സഫലമായതിന്റെ സന്തോഷത്തിൽ ആണ് അദ്ദേഹം. മലയാളികളുടെ സ്നേഹം ഏറ്റു വാങ്ങാൻ കുറച്ചുനാൾ ഇവിടെയുണ്ടാകും എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ജോമോൻ ജ്യോതിർ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു താരങ്ങൾ. മന്ദാകിനിയ്ക്കുശേഷം അൽത്താഫ് സലിം, അനാർക്കലി മരിക്കാരും ഒരുമിക്കുകയാണ്,എലമന്റ് ഒഫ് സിനിമയുടെ ബാനറിൽ എം.ശ്രീരാജ് ആണ് നിർമ്മാണം.