സയൻസ് സിറ്റി ഉദ്ഘാടനം : ആലോചനയോഗം ഇന്ന്

Monday 19 May 2025 12:30 AM IST

കുറവിലങ്ങാട്: കേരള സയൻസ് സിറ്റി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുന്നതിന് മുന്നോടിയായി നിർമ്മാണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും,​ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും സയൻസ് സിറ്റി സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. 29 ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുന്നതിന് മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 10 ന് കോഴായിലുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആലോചനയോഗം ചേരുമെന്ന് എം.എൽ.എ അറിയിച്ചു.