അവധൂതം നോവലിന്റെ കവർ പ്രകാശനം

Monday 19 May 2025 12:07 AM IST
എം.കെ.സാനു കവർ പ്രകാശനം നിർവ്വഹിക്കുന്നു

തലശ്ശേരി: ശ്രീനാരായണ ഗുരുവിന്റെ സത്യാന്വേഷണ കാലത്തെ ജീവിതത്തെ അവലംബമാക്കി ശ്രീനാരായണ ദാർശനിക ചിന്തകനും പ്രഭാഷകനുമായ അശോക് കുമാർ എസ്. അൻപൊലി എഴുതിയ അവധൂതം എന്ന നോവലിന്റെ കവർ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ എം.കെ സാനു നിർവ്വഹിച്ചു. മഹാഗുരുവിന്റെ ജനനം, ബാല്യം, കൗമാരം, യൗവ്വനം എന്നീ കാലഘട്ടങ്ങൾ എപ്രകാരമാണ് ഒരു വ്യക്തിയിൽ നിന്ന് ഒരു യോഗിയായി പരിണമിക്കാനുള്ള ആത്മീയ യാത്രയിൽ അനുഷ്ഠിച്ച ത്യാഗവും ആത്മപീഡനങ്ങളും മഹാഗുരുവിന്റെ വചനങ്ങളെ സാക്ഷിയാക്കിക്കൊണ്ട് അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഒരു നോവലായി രൂപാന്തരം പ്രാപിച്ചത്. കെ.എൻ. ബാൽ, രാജു മങ്കത്തേൽ, വി.എസ് റോയ്, ദിലീപ് വെണ്മലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. അശോക് കുമാർ അൻപൊലി എഴുതിയ ആദ്യ നോവലിന്റെ ഒന്നാം ഭാഗമാണ് ഉടൻ പ്രസിദ്ധീകരിക്കുന്നത്.