7 സർവകക്ഷി സംഘം, 59 പേർ; 32 രാഷ്ട്രങ്ങളിൽ സന്ദർശനം

Monday 19 May 2025 1:44 AM IST

ന്യൂഡൽഹി: ഭീകരതയ്‌ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങളിൽ 59 അംഗങ്ങൾ. ഓരോ സംഘത്തിലും നേതാക്കൾക്കു പുറമേ മുൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. 32 രാഷ്ട്രങ്ങൾ സന്ദർശിക്കും.

'ഒരു ദൗത്യം, ഒരു സന്ദേശം, ഒരു ഇന്ത്യ' എന്ന തലക്കെട്ടോടെ

പൂർണ പട്ടിക പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

ശശി തരൂർ നയിക്കുന്ന സംഘം യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.

സി.പി.എം രാജ്യസഭാ നേതാവായ ജോൺ ബ്രിട്ടാസ് അംഗമായ സംഘം ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഒഫ് കൊറിയ, ജപ്പാൻ, സിംഗപ്പൂർ രാജ്യങ്ങൾ സന്ദർശിക്കും.

ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലീം ലീഗ്) അംഗമായ സംഘം യു.എ.ഇയും ചില അഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.

മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ (ബി.ജെ.പി) അംഗമായ സംഘം ഈജിപ്ത്,​ ഖത്തർ,​ എത്യോപ്യ,​ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങൾ സന്ദർശിക്കും. സൗദിയിലേക്കും കുവൈറ്റിലേക്കും ബഹ്റൈനിലേക്കും പാേകുന്നത് ബി.ജെ.പിയുടെ എം.പി

ബയ്ജയന്ത് പാണ്ഡെ നയിക്കുന്ന സംഘമാണ്.

ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യവും നടപടികളും ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് പിന്തുണ ഉറപ്പാക്കുകയും, പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യം. ഏഴ് സംഘങ്ങളും ഉടൻ പുറപ്പെടുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 31 പേർ എൻ.ഡി.എയിൽ നിന്നും 20 പേർ എൻ.ഡി.എ ഇതര പാർട്ടികളിൽ നിന്നുള്ളവരുമാണ്.

തരൂർ സംഘാംഗങ്ങൾ

 ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി)

 ഭുവനേശ്വർ കലിത (ബി.ജെ.പി)

 തേജസ്വി സൂര്യ (ബി.ജെ.പി)

 ശാംഭവി (എൽ.ജെ.പി രാംവിലാസ്)

 സർഫറാസ് അഹമ്മദ് (ജെ.എം.എം)

 ജി.എം. ഹരീഷ് ബാലയോഗി (ടി.ഡി.പി)

 മിലിന്ദ് ദിയോറ (ശിവസേന)

 മുൻ നയതന്ത്രജ്ഞൻ സന്ധു തരൺജി

ത​രൂ​രി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി കോ​ൺ​ഗ്ര​സി​നെ​ ​വെ​ട്ടി​ലാ​ക്കി

​ ​കോ​ൺ​ഗ്ര​സ് ​ന​ൽ​കി​യ​ ​ ​പ​ട്ടി​ക​യി​ലെ മൂ​ന്നു​പേ​രെ​ ​കേ​ന്ദ്രം​ ​വെ​ട്ടി

ന്യൂ​ഡ​ൽ​ഹി​:​ ​ന​യ​ത​ന്ത്ര​രം​ഗ​ത്തെ​ ​പ്ര​മു​ഖ​ൻ​ ​എ​ന്ന​ത​ര​ത്തി​ൽ​ ​ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ശ​ശി​ ​ത​രൂ​രി​നെ​ ​യു.​എ​സി​ലേ​ക്കു​ള്ള​ ​പ്ര​തി​നി​ധി​ ​സം​ഘ​ത്തി​ന്റെ​ ​ത​ല​വ​നാ​ക്കി​യ​തി​ലൂ​ടെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ടം​ ​കൊ​യ്ത​പ്പോ​ൾ,​ ​കോ​ൺ​ഗ്ര​സി​ന് ​അ​തു​ ​പ്ര​ഹ​ര​മാ​യി. കോ​ൺ​ഗ്ര​സ് ​അ​ദ്ദേ​ഹ​ത്തെ​ ​നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല​ ​എ​ന്ന​ ​വി​വ​രം​ ​അ​വ​ർ​ത​ന്നെ​ ​പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ​രാ​ഷ്ട്രീ​യ​ ​വി​ഷ​യ​മാ​യി​ ​മാ​റി​യ​ത്. കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​വു​മാ​യി​ ​ആ​ലോ​ചി​ക്കാ​തെ​യാ​ണ് ​ത​രൂ​ർ​ ​സം​ഘ​ത്തെ​ ​ന​യി​ക്കാ​മെ​ന്ന് ​സ​മ്മ​തം​ ​മൂ​ളി​യ​തെ​ന്നാ​ണ് ​വി​വ​രം. ന​യ​ത​ന്ത്ര​ത​ല​ത്തി​ലെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​ത്തി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ത​രൂ​ർ​ ​സ്വ​യം​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തെ​ ​ത​ള്ളാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി​ ​പാ​ർ​ട്ടി. കോ​ൺ​ഗ്ര​സ് ​ന​ൽ​കി​യ​ ​നാ​ലു​ ​പേ​രു​ക​ളി​ൽ​ ​നി​ന്ന് ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ആ​ന​ന്ദ് ​ശ​ർ​മ്മ​യെ​ ​മാ​ത്ര​മാ​ണ് ​പ​ട്ടി​ക​യി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​ഗൗ​ര​വ് ​ഗൊ​ഗൊ​യ്,​ ​ഡോ.​ ​സ​യീ​ദ് ​നാ​സ​ർ​ ​ഹു​സൈ​ൻ,​ ​രാ​ജാ​ ​ബ്രാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​അ​വ​സ​രം​ ​കൊ​ടു​ത്തി​ല്ല.​ ​പ​ക​രം,​ ​ന​യ​ത​ന്ത്ര​ ​ത​ല​ത്തി​ലെ​ ​മു​ൻ​പ​രി​ച​യം​ ​കൈ​മു​ത​ലാ​യു​ള്ള​ ​ശ​ശി​ ​ത​രൂ​ർ,​ ​മ​നീ​ഷ് ​തി​വാ​രി,​ ​അ​മ​ർ​ ​സിം​ഗ്,​ ​സ​ൽ​മാ​ൻ​ ​ഖു​ർ​ഷി​ദ് ​എ​ന്നി​വ​രെ​ ​സ​ർ​വ​ക​ക്ഷി​ ​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​പ​ല​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​മോ​ദി​ ​സ​ർ​ക്കാ​രി​നും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രി​നും​ ​ത​രൂ​ർ​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ത് ​നേ​തൃ​ത്വ​ത്തെ​ ​വെ​ട്ടി​ലാ​ക്കി​യി​രു​ന്നു.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​എ​പ്പി​സോ​ഡാ​ണ് ​സ​ർ​വ​ക​ക്ഷി​ ​സം​ഘ​ ​വി​വാ​ദം.

ത​രം​താ​ണ​ ​രാ​ഷ്ട്രീ​യം; നേ​താ​ക്ക​ളെ​ ​ത​ട​യി​ല്ല രാ​ജ്യ​സു​ര​ക്ഷ​ ​പോ​ലു​ള്ള​ ​വി​ഷ​യ​ത്തി​ൽ​ ​ബി.​ജെ.​പി​യെ​പോ​ലെ​ ​ത​രം​താ​ണ​ ​രാ​ഷ്ട്രീ​യം​ ​ക​ളി​ക്കാ​നി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ്.​ ​ഭീ​ക​ര​ത​യ്‌​ക്ക​തി​രെ​ ​ന​ട​ത്തു​ന്ന​ ​പോ​രാ​ട്ട​ത്തി​ന് ​പി​ന്തു​ണ​ ​തേ​ടി​ ​ലോ​ക​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പോ​കു​ന്ന​ ​സ​ർ​വ​ക​ക്ഷി​ ​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​നാ​ലു​ ​പേ​രു​ക​ൾ​ ​കേ​ന്ദ്രം​ ​മേ​യ് 16​ന് ​രാ​വി​ലെ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​അ​ന്ന് ​ഉ​ച്ച​യ്‌​ക്ക് ​അ​വ​ ​കൈ​മാ​റി.​ ​അ​തി​ൽ​ ​നി​ന്ന് ​ഒ​രു​ ​പേ​ര് ​മാ​ത്ര​മാ​ണ് ​പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​വി​ല​കു​റ​ഞ്ഞ​ ​രാ​ഷ്ട്രീ​യ​ ​ക​ളി​യാ​ണി​ത്.​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്ക് ​ലോ​ക​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പോ​കാ​വു​ന്ന​താ​ണ്.​ ​പാ​ർ​ല​മെ​ന്റ് ​പ്ര​ത്യേ​ക​ ​സ​മ്മേ​ള​നം,​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗം​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജ​യ​റാം​ ​ര​മേ​ശ് ​വ്യ​ക്ത​മാ​ക്കി.