പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച പ്രതി പിടിയിൽ
Monday 19 May 2025 2:20 AM IST
ഹരിപ്പാട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റ്‌ചെയ്ത പ്രതികളിൽ ഒരാൾകൂടി പിടിയിലായി. തമിഴ്നാട്ടിലെ വിളപക്കം പൊളൂർ എന്ന സ്ഥലത്ത് നിന്നാണ് പ്രതി അജിത്കുമാർ പിടിയിലായത്. കായകുളം ഡിവൈ.എസ്.പി ബാബുകുട്ടന്റെ നേതൃത്വ ത്തിൽ ഹരിപ്പാട് സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഷൈജ, എ.എസ്.ഐ ഷിഹാബ്, സീനിയർ സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ നിഷാദ്, ശിഹാബ് ,ആലപ്പുഴ സൈബർ സെൽ എന്നിവരടങ്ങുന്ന സംഘം നടത്തി വന്ന അന്വേഷണത്തിലാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കോട്ടയം സ്വദേശി എൻ.അരുൺ (35) നേരത്തെ പിടിയിലായിരുന്നു.