കോളേജിന് ബസ് അനുവദിക്കണം
Monday 19 May 2025 2:24 AM IST
ചാരുംമൂട് : എസ്.എഫ്. ഐ നൂറനാട് സിമെറ്റ് നഴ്സിംഗ് കോളേജ് യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. സിമെറ്റ് നഴ്സിംഗ് കോളേജിന് ബസ്സ് അനുവദിക്കുക എന്ന ആവശ്യം സമ്മേളനം പ്രമയത്തിലൂടെ ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് സദിൽജിത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആദിത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയാ പ്രസിഡന്റ് എസ്. മഹേഷ്, ജില്ലാ കമ്മിറ്റി അംഗംങ്ങളായ ധനുജാ സി.ഡി,ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയായി നാസിയയെയും പ്രസിഡന്റായി ദിൽജിത്തിനെയും തിരഞ്ഞെടുത്തു.