പച്ചമലയാളം പരീക്ഷ നടന്നു

Monday 19 May 2025 2:24 AM IST

ആലപ്പുഴ: സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ആദ്യ ബാച്ച് പൊതുപരീക്ഷ നടത്തി.ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിൽ 30 പേർ പങ്കെടുത്തു. ഇതിൽ 29 പേരും സ്ത്രീകളായിരുന്നു. ഒരുഭിന്നശേഷി പഠിതാവും പരീക്ഷ എഴുതി. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന പരീക്ഷാകേന്ദ്രം സന്ദർശിച്ചു. ജില്ലാ കോഓർഡിനേറ്റർ കെ.വി. രതീഷ്, അദ്ധ്യാപിക സവിത ശശികുമാർ, സെന്റർ കോഓർഡിനേറ്റർ എം.ഉഷ, ഓഫീസ് അസിസ്റ്റന്റ് എം. മഞ്ജു എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.