സമരപ്രഖ്യാപന കൺവെൻഷൻ
Tuesday 20 May 2025 2:24 AM IST
മുഹമ്മ: സ്റ്റെൻസലിംഗ് തൊഴിലാളികളുടെ സമര പ്രഖ്യാപന കൺവെൻഷൻ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്നു.
സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി. കെ. സുരേന്ദ്രൻ, എം.പി.സുഗുണൻ, ജെ.ജയലാൽ, കെ.ഡി.അനിൽകുമാർ, ആർ.ഷാജീവ്, ടി.ഡി.ദാസപ്പൻ, ടി.ഷാജി, ഡി.ജ്യോതിഷ്, എൻ.ടി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്), ടി.ഡി.ദാസപ്പൻ, രാജേശ്വരി (വൈസ് പ്രസിഡന്റുമാർ), ഡി.ജ്യോതിഷ് (സെക്രട്ടറി), എൻ.ടി.സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറി).