കുടുംബശ്രീ കുടുംബ സംഗമം

Monday 19 May 2025 2:27 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ കുടുംബ സംഗമം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു. പി.പി.സ്വാതന്ത്ര്യം കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ മേഖലകളിൽ മികവുപുലർത്തിയ വനിതകളെയും ആദ്യകാല ഫാക്കൽട്ടി അംഗങ്ങളെയും ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി.ദിലീപ്, കെ.കമലമ്മ, എസ്.ജ്യോതി മോൾ, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്,റജി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.