മത്സ്യകൃഷിക്ക് അപേക്ഷിക്കാം

Monday 19 May 2025 2:27 AM IST

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യകൃഷി,റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്‌ളോക്,കൂട് മത്സ്യകൃഷി,കുളങ്ങളിലെ പുമീൻ കൃഷി, കരിമീൻ കൃഷി, വനാമി കൃഷി,ചെമ്മീൻ കൃഷി, മത്സ്യവിത്ത് ഉത്പാദനം തുടങ്ങിയവയാണ് പദ്ധതികൾ. അപേക്ഷകൾ ആലപ്പുഴഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലുംമത്സ്യഭവനുകളിലും ലഭ്യം.അപേക്ഷകൾ 31 വരെ സ്വീകരിക്കും. ഫോൺ:0477 2252814, 0477 2251103.