ലാപ്ടോപ്പും ടി.വിയും നൽകി കൂട്ടായ്‌മ
Monday 19 May 2025 2:30 AM IST
ആലപ്പുഴ: ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1984-85,1986-87 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസിന് ലാപ്ടോപ്പും ടി.വിയും നൽകി. അമ്പലപ്പുഴ തഹസിൽദാർ ബീന, ഡെപ്യൂട്ടി തഹസിൽദാർമാരായ ജിജോ, സുനിൽ, വില്ലേജ് ഓഫീസർ സജിത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൂട്ടായ്മ ഭാരവാഹികളായ മുജീബ് അസീസ്,അഷ്ക്കർ ആബിദാസ്,സിറാജ് മൂസ,അയൂബ് അബ്ദുള്ള കോയ, നവാസ് റഷീദ്,തമ്പി,മോഹനൻ,റിയാസ്, നജീബ്,അൻവർ, ഫാസിൽ അബ്ദുൽ റഹിമാൻ,താജു,സിയാദ്,ഷിഹാബ് എന്നിവർ പങ്കെടുത്തു.