അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ്
Monday 19 May 2025 3:31 AM IST
ആലപ്പുഴ: അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന മഴക്കാല രോഗബോധവത്കരണവും അസ്ഥി സാന്ദ്രതാ പരിശോധനയും മെഡിക്കൽ ക്യാമ്പും പഞ്ചായത്തംഗം സുഷമ രാജീവ് ഉദ്ഘാടനം ചെയ്തു. ശ്രീപാദം ആയുർവേദ ആശുപത്രി ചീഫ് ഡോ. ടി. ജയശ്രീ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. റോയ് ബി. ഉണ്ണിത്താൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, ജെ.ബാബുലാൽ, എം. നാജ, സുരേഷ് സാരഥി, ആർ.സ്മിത തുടങ്ങിയവർ സംസാരിച്ചു.