പരിശീലനക്കളരി സമാപിച്ചു

Monday 19 May 2025 1:37 AM IST

ചേർത്തല: ജില്ലാ നിയമ സേവന കേന്ദ്രത്തിന്റെ കുട്ടികളുടെ അവധിക്കാല പരിശീലന കളരിയായ പുനർജ്ജനി സമാപിച്ചു.അമ്പലപ്പുഴ താലൂക്ക് നിയമ സേവന കമ്മറ്റിയും ആലപ്പുഴ ബാർ അസോസിയേഷനും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ ക്യാമ്പിൽ വനിത ശിശു സംരക്ഷണ വകുപ്പിന് കീഴിലെ ഹോമിലെ കുട്ടികളാണ് പങ്കെടുത്തത്. ജില്ലാനിയമ സേവന കേന്ദ്രം സെക്രട്ടറി സബ് ജഡ്ജി പ്രമോദ് മുരളി സമ്മാനദാനം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് അംഗങ്ങളായ ദീപുമോൻ,ഫെയിസ് വി.ഏറനാട് എന്നിവർ സംസാരിച്ചു.അർത്തുങ്കൽ പൊലീസ് ഇൻസ്‌പെക്ടർ പി.ജി.മധു ക്ലാസ് നയിച്ചു.