പബ്ലിക്ക് പോളിസി അഖിലേന്ത്യ സെമിനാർ സമാപിച്ചു

Monday 19 May 2025 3:21 AM IST

തിരുവനന്തപുരം: പബ്ലിക്ക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന പബ്ലിക്ക് പോളിസി ഇൻ ഇന്ത്യ ആൻഡ് ദി ഗ്ലോബൽ സൗത്ത്- അഖിലേന്ത്യ സെമിനാർ സമാപിച്ചു. രണ്ടു ദിവസമായി നടന്ന സെമിനാറിൽ അറുപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ഐ.ഐ.ടി,ഐ.ഐ.എം ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ സെമിനാറിന്റെ ഭാഗമായി.ഇന്ത്യ ഉൾപ്പെടെയുള്ള അവികസിത രാജ്യങ്ങളാണ് ലോകത്തിനാവശ്യമായ തൊഴിൽശക്തിയുടെ 90 ശതമാനവും സംഭാവന ചെയ്യുന്നതെന്ന് കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അദ്ധ്യക്ഷൻ പി.സി.മോഹനൻ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. അമേരിക്കൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന പ്രതികാര ചുങ്കം ലക്ഷ്യമിടുന്നത് ലോകത്തുള്ള സമ്പത്ത് മുഴുവൻ അമേരിക്കയിൽ കേന്ദ്രീകരിക്കാനാണെന്ന് പ്രൊഫ.കെ.എൻ.ഹരിലാൽ പറഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡ് പ്രൊഫ.സച്ചിൻകുമാർ ശർമ്മ,ഡോ.പ്രേംകുമാർ എന്നിവർ സംസാരിച്ചു.