എൻ.ആർ.ഐ അഡ്മിഷൻ

Monday 19 May 2025 1:24 AM IST

തിരുവനന്തപുരം: സർക്കാർ നിയന്ത്രിത സ്ഥാപനമായ കേപ്പിന്റെ കീഴിൽ മുട്ടത്തറ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ,സിവിൽ,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് 2 സയൻസ് വിഷയങ്ങളിൽ 45ശതമാനം മാർക്കുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. (എസ്.സി/എസ്‌.ടി വിഭാഗക്കാർക്ക് പാസ് മാ‌ർക്ക്). എൻട്രൻസ് യോഗ്യത ആവശ്യമില്ല. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക് www.cemuttathara.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.ഫോൺ: 9447246553,9447281862,7012587288,9400676829.