പ്രാർത്ഥനാ മന്ദിര ഉദ്ഘാടനം 29ന്

Monday 19 May 2025 12:26 AM IST

ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് ടൗൺ ശാഖയിൽ പുതിയതായി നിർമ്മിച്ച എൽ.രത്നാകരൻ മെമ്മോറിയൽ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം 29ന് രാവിലെ 10ന് നടക്കും. രാവിലെ 9ന് ഗുരുദേവ കീർത്തനാലാപനം.10ന് ശാഖാ ചെയർമാൻ എസ്.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ എൽ.രത്നാകരൻ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും.എം.മോഹനൻ നായർ ഗുരുദേവ പ്രഭാഷണം നടത്തും.ചടങ്ങിൽ ശാഖാ സ്ഥാപക പ്രസിഡന്റ് ബിബിസാരൻ,സ്ഥാപക സെക്രട്ടറി രാജേന്ദ്രൻ,ശാഖയ്ക്ക് വസ്തു സംഭാവന നൽകിയ കുടുംബാംഗം നിമൽ പണിക്കർ എന്നിവരെ ആദരിക്കും.ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,വാർഡ് മെമ്പർ സജീനാ കാസിം,വനിതാസംഘം യൂണിയൻ പ്രസിഡന്റ് കുറ്റിച്ചൽ സുനി ടീച്ചർ,ശാഖാ അഡ്മിനിസ്ട്രേറ്റർ വി.ശാന്തിനി,കൺവീനർ എസ്.സുദേവൻ എന്നിവർ പങ്കെടുക്കും.തുടർന്ന് ചികിത്സാ സഹായ വിതരണം.