പഠനോപകരണ വിതരണവും ആദരിക്കലും

Monday 19 May 2025 1:27 AM IST

കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയിൽ പഠനോപകരണ വിതരണവും ഉന്നത വിജയികളെ ആദരിക്കലും ലഹരി വിരുദ്ധ യുവജന സെമിനാറും 25ന് വൈകിട്ട് 3ന് ശാഖാ ഹാളിൽ നടക്കും.ശാഖാ പ്രസിഡന്റ് എസ്.അനൂപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.കാട്ടാക്കട ഡിവൈ.എസ്.പി എൻ.ഷിബു ലഹരി വിരുദ്ധ യുവജന സെമിനാർ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് ആർ.വിക്രമൻ,സെക്രട്ടറി എസ്.അനിൽകുമാർ എന്നിവർ സംസാരിക്കും.വൈകിട്ട് 6ന് ഗുരുപൂജ,സായാഹ്ന ഭക്ഷണം.