ജോബ് സ്റ്റേഷൻ ഉദ്ഘാടനം

Monday 19 May 2025 12:37 AM IST

തിരുവനന്തപുരം: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച ജോബ് സ്റ്റേഷൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള,ജോയിന്റ് ബി.ഡി.ഒമാരായ ഇ.നൈസാം,ബി.എസ്.ശിബികുമാർ,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സുജൻ,കില ബ്ലോക്ക് തിമാറ്റിക് എക്‌സ്‌പേർട്ട് എസ്.സരിത,ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശൽ യോജന ബ്ലോക്ക് കോഓർഡിനേറ്റർ അമൃത,കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡർമാർ,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.