എൻ.എസ്.എസ് അവധിക്കാല ക്യാമ്പ്
Monday 19 May 2025 12:40 AM IST
നെയ്യാറ്റിൻകര: എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് കരയോഗ യുണിയന്റെയും ഹ്യൂമൻ റിസോഴ്സസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ കരയോഗ,ബാലസമാജങ്ങളിലെ കുട്ടികളുമായി ’ട്രിക്ക്’ വിജയത്തിന് ഒരു വാതായനം എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ ചെയർമാൻ എൻ. ഹരിഹരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ വെങ്ങാനൂർ ബാലകൃഷ്ണൻ നയിച്ച ക്യമ്പിൽ താലൂക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നുമായി 400ൽപരം ബാലസമാജ അംഗങ്ങൾ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി ജി.വിനോദ് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,എൻ.എസ്.എസ് പ്രതിനിധിസഭ അംഗങ്ങൾ,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,കോ-ഓർഡിനേറ്റർമാർ,എൻ.എസ്.എസ് ഇൻസ്പെക്ടർ ആർ.സുഭാഷ്,വിവിധ കരയോഗ ഭാരവാഹികൾ,രക്ഷാകർത്താക്കൾ എന്നിവർ നേതൃത്വം നല്കി.