മഹിളാ അസോസിയേഷൻ കാൽനടജാഥ

Monday 19 May 2025 12:15 AM IST
മഹിളാ അസോസിയേഷൻ വള്ളത്തോൾ നഗർ ഏരിയ തല കാൽനടജാഥ ദേശമംഗലത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ചെറുതുരുത്തി: ജനാധിപത്യ മഹിളാ അസോസിയേഷൻ വള്ളത്തോൾ നഗർ ഏരിയ തല കാൽനടജാഥയ്ക്ക് ദേശമംഗലത്ത് തുടക്കം. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു. പി.സുശീല അദ്ധ്യക്ഷയായി. വി.തങ്കമ്മ, പി.നിർമ്മല ദേവി, പ്രേമകുമാരി, നിർമ്മല രവികുമാർ, പി. സംഗീത, പി.എം.മോനിഷ, കെ.കെ.മുരളീധരൻ,പി.വി. ദേവി എന്നിവർ സംസാരിച്ചു. 17 മുതൽ 19 വരെയാണ് ജാഥ പര്യടനം. 18ന് പാഞ്ഞാൾ പഞ്ചായത്ത്, വെട്ടിക്കാട്ടിരി, ചെറുതുരുത്തി, മേച്ചേരി ഗേറ്റ്, പൈങ്കുളം സ്‌കൂൾ, പൈങ്കുളം സെന്റർ എന്നിവിടങ്ങളിലാണ് സ്വീകരണം. 19ന് മുള്ളൂർക്കര, ഇരുനിലംകോട്, കാഞ്ഞിരശ്ശേരി, കുമരപ്പനാൽ, പാലക്കൽ സ്വീകരണങ്ങൾക്ക് ശേഷം തളിയിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് എം. ഗിരിജാ ദേവി ഉദ്ഘാടനം ചെയ്യും .