ടാറിംഗ് ഉടൻ പൂർത്തിയാക്കണം
Monday 19 May 2025 12:17 AM IST
കൊടുങ്ങല്ലൂർ : കരൂപ്പടന്ന പാലം മുതൽ കൊടുങ്ങല്ലൂർ കിഴക്കേ നട വരെയുള്ള റോഡ് ടാറിംഗ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് പുല്ലൂറ്റ് എ.കെ അയ്യപ്പൻ - സി.വി സുകുമാരൻ വായനശാലയുടെ എട്ടാമത് വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് നന്ദു അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. അനുശോചന പ്രമേയം പി.എസ്.സുലേഖയും മിനിറ്റ്സ് കെ.ആർ.നാരായണനും യു.കെ.രാധാകൃഷ്ണനും ചേർന്ന് അവതരിപ്പിച്ചു. എൻ.എ.എം.അഷറഫ്, എൻ.എസ്.ജയനും,രേഷ്മ ഷണ്മുഖൻ, ഇ. രഞ്ജിത്ത്, കെ.ടി.മധു,ടി.ജി.മനോജ്,റഷീദ് സുഫ്ഫ, ലിസ ഗിരിവാസൻ, എം.വി. രേണുക,പി.എ. അഞ്ജു എന്നിവർ സംസാരിച്ചു.