ഉത്സവച്ഛായ പകരാൻ എന്റെ കേരളം പ്രദർശന -വിപണന മേള

Monday 19 May 2025 12:20 AM IST

തൃശൂർ : ഒരാഴ്ചക്കാലം നഗരത്തിന് ഉത്സവച്ഛായ പകരാൻ, രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം. പ്രദർശനവിപണന സ്റ്റാളുകൾ, പകലുകളെ സജീവമാക്കുന്ന സെമിനാറുകൾ, രാത്രികളെ ആഘോഷവേളകളാക്കുന്ന കലാരൂപങ്ങൾ എന്നിവയാൽ തേക്കിൻകാട് മൈതാനത്തെ ജനനിബിഡമാക്കുന്നതാകും ഇനിയുള്ള ദിനങ്ങൾ.

പതിനായിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയായിരുന്നു പരിപാടികളുടെ തുടക്കം.

സി.എം.എസ് സ്‌കൂളിന് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര സമ്മേളന നഗരിയായ തേക്കിൻകാട് സമാപിക്കാൻ മണിക്കൂറുകളെടുത്തു. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്രയ്ക്ക് ചാരുത പകരാൻ വാദ്യമേളങ്ങളും കലാരൂപങ്ങളുമുണ്ടായി. മുത്തുക്കുട, വട്ടമുടിയാട്ടം, തിറയും പൂതനും, നാടൻ കലാരൂപങ്ങൾ, നൃത്തരൂപങ്ങൾ, കളരിപ്പയറ്റ്, വർണ്ണബലൂണുകൾ, ശിങ്കാരിമേളം, കലപ്പ ഏന്തിയ കർഷകർ എന്നിവ ഘോഷയാത്രയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി. ജില്ലാ കുടുംബശ്രീ മിഷന്റെ ധീരം കരാട്ടേ സംഘം, രംഗശ്രീ നാടക സംഘം, മുരിയാട് പഞ്ചായത്തിന്റെ ഗ്രാമവണ്ടി, ഫ്‌ളാഷ് മോബ് എന്നിവ ശ്രദ്ധേയമായി. വിവിധ വകുപ്പുകൾ, കുടുംബശ്രീകൾ, ഹരിതകർമ്മ സേന, പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവർ അണിനിരന്നു. ലഹരിക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു നിശ്ചലദൃശ്യങ്ങളിലൂടെ അണിനിരന്നത്. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, എം.എൽ.എമാരായ എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, യു.ആർ.പ്രദീപ്, എൻ.കെ.അക്ബർ, കെ.കെ.രാമചന്ദ്രൻ, ഇ.ടി.ടൈസൺ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കെ.വി.നഫീസ, ഇൻഫർമേഷൻ ഓഫീസർ പി.കെ.വേലായുധൻ എന്നിവർ നേതൃത്വം നൽകി. നിറപ്പകിട്ടാർന്ന തുടക്കം

ഉദ്ഘാടന സമ്മേളനത്തിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശിൽപ്പം ആകർഷകമായി. തുടർന്ന് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിക്കുന്ന അമൃതം ഗമയ ബാൻഡ് അരങ്ങേറി. ഇന്ന് രാത്രി എട്ടിന് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന അനശ്വര ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണ സംഗീതനിശ 'മലർവാകക്കൊമ്പത്ത്' നടക്കും. നാളെ കലാഭവൻ സലിം അവതരിപ്പിക്കുന്ന പാട്ടും ചിരിയും മ്യൂസിക്കൽ ഷോ, ഹാർമണി മ്യൂസിക് ബാൻസിന്റെ നന്തുണി പാട്ട്, പി.ഡി.പൗലോസ് ഒല്ലൂർ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. ഭക്ഷ്യകാർഷിക മേള, കലാ സാംസ്‌കാരിക പരിപാടികൾ, സെമിനാർ, സിനിമാപ്രദർശനം എന്നിവ മേളയുടെ ഭാഗമായിട്ടുണ്ട്.

സെ​മി​നാ​റു​ക​ൾ​ ​ഇ​ന്ന് ​മു​തൽ

മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​മു​ത​ൽ​ 24​ ​വ​രെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ലാ​യി​ ​സെ​മി​നാ​റു​ക​ളും​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​വ​നി​ത​ ​ശി​ശു​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​'​ജ​നാ​ധി​പ​ത്യ​ ​ശി​ശു​ ​പ​രി​പാ​ല​നം​'​ ,​ 11.30​ ​ന് ​സാ​മൂ​ഹ്യ​ ​നീ​തി​ ​വ​കു​പ്പി​ന്റെ​ ​'​വ​യോ​ജ​ന​ ​ക്ഷേ​മം​'​ ​എ​ന്ന​ ​സെ​മി​നാ​റി​ന് ​ശേ​ഷം​ ​ഗ​വ.​ ​വൃ​ദ്ധ​ ​സ​ദ​ന​ത്തി​ലെ​ ​താ​മ​സ​ക്കാ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ​ത്ത് ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​സ്‌​കി​റ്റ് ​'​വ​യ​സ​ല്ല​ ​മ​ന​സാ​ണ്'​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ജി​ല്ലാ​ ​സാ​ക്ഷ​ര​താ​ ​മി​ഷ​ന്റെ​ ​'​ഭ​ര​ണ​ഘ​ട​ന​ ​സാ​ക്ഷ​ര​ത​'​എ​ന്ന​ ​സെ​മി​നാ​റു​ക​ളും​ ​ന​ട​ക്കും.

തിരക്കിലമർന്ന് ആദ്യദിനം

ക്രമീകരിച്ചിരിക്കുന്നത് ശീതീകരിച്ച 189 വിപണന സ്റ്റാൾ

ക്രമീകരണം സർക്കാർ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്ന രീതിയിൽ

സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ

വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാൾ

38 കൊമേഴ്‌സ്യൽ സ്റ്റാൾ

പ്രദർശനം രാവിലെ 10 മുതൽ രാത്രി 8 വരെ.

വാ​ഗ്ദാ​ന​ങ്ങൾ പാ​ലി​ക്കും

തൃ​ശൂ​ർ​ ​:​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ 24​ ​വ​രെ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​പാ​ലി​ച്ച​ ​ശേ​ഷ​മേ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​പ​ടി​യി​റ​ങ്ങൂ​വെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന് ​മു​ന്നി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​താ​ത്പ​ര്യം​ ​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പ​ക​ൽ​ ​വി​വി​ധ​ ​സെ​മി​നാ​റു​ക​ളും​ ​രാ​ത്രി​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ളും​ ​ന​ട​ക്കും.

അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​നി​ര​വ​ധി​ ​കേ​ര​ള​ ​മോ​ഡ​ലു​ക​ൾ​ ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​ത് ​വ​ർ​ഷ​ത്തി​ൽ​ ​സാ​ധ്യ​മാ​ക്കി​യെ​ന്ന​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​ക​രു​ത്തോ​ടെ​യാ​ണ് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​പ​ത്താം​ ​വ​ർ​ഷ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ത്.​ 600​ ​രൂ​പ​യാ​യി​രു​ന്ന​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ 1600​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​എ​ല്ലാ​ ​മാ​സ​വും​ 60​ ​ക​ഴി​ഞ്ഞ​ 62​ ​ല​ക്ഷം​ ​മ​നു​ഷ്യ​രു​ടെ​ ​കൈ​ക​ളി​ലേ​ക്ക് ​അ​ഭി​മാ​ന​ത്തോ​ടെ​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​എ​ത്തി​ക്കു​ന്നു. (​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ)

നാ​ല് ​ല​ക്ഷം​ ​പ​ട്ട​യ​ങ്ങ​ളാ​ണ് ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ 5,00,000​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ലൈ​ഫ് ​പാ​ർ​പ്പി​ട​ ​പ​ദ്ധ​തി​ ​വ​ഴി​ ​വീ​ടെ​ന്ന​ ​സ്വ​പ്നം​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​നാ​ലേ​ ​മു​ക്കാ​ൽ​ ​ല​ക്ഷം​ ​വീ​ടു​ക​ൾ​ ​ഇ​തി​നോ​ട​കം​ ​കൈ​മാ​റി.​ 87,000​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ത്. (​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു)