ചെന്നൈയിൽ നടുറോഡിൽ വൻ ഗർത്തം: കാർ വീണു
Monday 19 May 2025 1:08 AM IST
ചെന്നൈ: റോഡിന് നടുവിൽ പെട്ടെന്ന് രൂപപ്പെട്ട വൻ ഗർത്തം. അതിൽ വീണ കാറിലുണ്ടായിരുന്നവർക്ക് അദ്ഭുത രക്ഷ. ചെന്നൈയിലെ ടൈഡൽ പാർക്ക് സിഗ്നലിനുസമീപം ഇന്നലെ വൈകിട്ടാണ് സംഭവം. റോഡിൽ പെട്ടെന്ന് ആഴമേറിയ ഗർത്തം രൂപപ്പെടുകയായിരുന്നു. ഷോളിംഗനല്ലൂരിൽനിന്നു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്ന കാർ ഗർത്തത്തിൽ വീണു.മെട്രോ റെയിൽ നിമ്ർമാണം നടക്കുന്നതിന് 300 മീറ്റർ അടുത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേരെ മെട്രോ തൊഴിലാളികളും നാട്ടുകാരും പുറത്തെത്തിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെത്തിച്ചത്. റോഡിന് അടിയിലൂടെ പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണ് ഗർത്തമുണ്ടാകാൻ കാരണമെന്ന് സി.എം.ആർ.എൽ അറിയിച്ചു. അന്വേഷണം നടക്കുകയാണ്.