മറ്റ് ആറ് സർവകക്ഷി സംഘങ്ങളും സന്ദർശിക്കുന്ന രാജ്യങ്ങളും

Monday 19 May 2025 1:19 AM IST

ന്യൂഡൽഹി: ഭീകരതയ്‌ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന മറ്റ് ആറ് സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിവരങ്ങൾ ചുവടെ:

1. ബയ്ജയന്ത് പാണ്ഡെ (ബി.ജെ.പി എം.പി) നയിക്കുന്ന ആദ്യസംഘം സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങളിലേക്ക് പോകും.

 നിഷികാന്ത് ദുബെ, ഫാങ്‌നോൺ കൊന്യാക്, രേഖാ ശർമ്മ (എല്ലാവരും ബി.ജെ.പി)

 അസദുദ്ദീൻ ഒവൈസി (എ.ഐ.എം.ഐ.എം)

 സത്‌നം സന്ധു (നോമിനേറ്റഡ് എം.പി)

 മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്

 മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്‌ല

2. മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ. യു.കെ, ഫ്രാൻസ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലേക്ക്.

 ദഗ്ഗുബട്ടി പുരന്ദേശ്വരി (ബി.ജെ.പി)

 പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ദവ് വിഭാഗം)

 ഗുലാം നബി ഖതാന (നോമിനേറ്റഡ് എം.പി)

 അമർ സിംഗ് (കോൺഗ്രസ്)

 സമിക് ഭട്ടാചാര്യ (ബി.ജെ.പി)

 മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബർ

 മുൻ നയതന്ത്രജ്ഞൻ പങ്കജ് സരൺ

3. ജെ.ഡി.യു എം.പി സഞ്ജയ് കുമാർ ഝാ നയിക്കും. ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഒഫ് കൊറിയ, ജപ്പാൻ, സിംഗപ്പൂർ രാജ്യങ്ങൾ സന്ദർശിക്കും.

 അപരാജിത സാരംഗി (ബി.ജെ.പി)

 ബ്രിജ് ലാൽ (ബി.ജെ.പി)

 പ്രധാൻ ബറുവ (ബി.ജെ.പി)

 ഹേമാംഗ് ജോഷി (ബി.ജെ.പി)

 ജോൺ ബ്രിട്ടാസ് (സി.പി.എം)

 യൂസഫ് പത്താൻ (തൃണമൂൽ)

 മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് (കോൺഗ്രസ്)

 മുൻ നയതന്ത്രജ്ഞൻ മോഹൻ കുമാർ

4. നയിക്കുന്നത് ശിവസേന ഷിൻഡെ വിഭാഗം എം.പി ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ. പോകുന്നത് യു.എ.ഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലേക്ക്.

 ബാൻസുരി സ്വരാജ് (ബി.ജെ.പി)

 മനൻ കുമാർ മിശ്ര (ബി.ജെ.പി)

 അതുൽ ഗാർഗ് (ബി.ജെ.പി)

 ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)

 സസ്‌മിത് പത്ര (ബി.ജെ.ഡി)

 മുൻ കേന്ദ്ര മന്ത്രി എസ്.എസ്. അലുവാലിയ

 മുൻ നയതന്ത്രജ്ഞൻ സുജൻ ചിനോയ്

5. ഡി.എം.കെയിലെ കനിമൊഴി നയിക്കുന്ന പ്രതിനിധി സംഘം. സ്‌പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ എന്നിവിടങ്ങളിലേക്ക്.

 ബ്രിജേഷ് ചൗട്ട (ബി.ജെ.പി)

 രാജീവ് റായ് (സമാജ്‌വാദി പാർട്ടി)

 മിയാൻ അൽതാഫ് അഹമ്മദ് (നാഷണൽ കോൺഫറൻസ്)

 പ്രേം ചന്ദ് ഗുപ്‌ത (ആർ.ജെ.ഡി)

 അശോക് കുമാർ മിത്തൽ (ആംആദ്മി)

 മുൻ നയതന്ത്രജ്ഞരായ മഞ്ജീവ് എസ്. പുരി, ജാവേദ് അഷ്‌റഫ്

6. എൻ.സി.പി ശരദ് വിഭാഗം നേതാവ് സുപ്രിയ സുലേ നയിക്കുന്നു. ഈജിപ്ത്,​ ഖത്തർ,​ എത്യോപ്യ,​ ദക്ഷിണാഫ്രിക്ക രാജ്യങ്ങൾ സന്ദർശിക്കും.

 മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ (ബി.ജെ.പി)

 മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ (ബി.ജെ.പി)

 മുൻ കേന്ദ്രമന്ത്രി ആനന്ദ ശർമ്മ (കോൺഗ്രസ്)

 മനീഷ് തിവാരി (കോൺഗ്രസ്)

 രാജീവ് പ്രതാപ് റൂഡി (ബി.ജെ.പി),

 വിക്രംജിത് സാഹ്‌നി (ആംആദ്മി)

 ലവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി)

 മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ