കൊടുങ്കാറ്റ്: യു.എസിൽ 27 മരണം

Monday 19 May 2025 7:00 AM IST

വാഷിംഗ്ടൺ: മദ്ധ്യ യു.എസിലുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ 27 മരണം. നിരവധി പേർക്ക് പരിക്കേറ്റു. കെന്റക്കി സംസ്ഥാനത്താണ് കൂടുതൽ നാശനഷ്ടം. 18 പേരാണ് ഇവിടെ മരിച്ചത്. നിരവധി വീടുകളും വാഹനങ്ങളും തകർന്നു. കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇൻഡ്യാന, മിസോറി എന്നിവിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മിഷിഗൺ മുതൽ ടെന്നസി വരെയുള്ള സംസ്ഥാനങ്ങളിൽ 4,62,000ത്തിലേറെ ഉപഭോക്താക്കളിലേക്ക് വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു.