യു.എസിൽ കപ്പൽ പാലത്തിൽ ഇടിച്ചു: 2 മരണം
Monday 19 May 2025 7:00 AM IST
വാഷിംഗ്ടൺ: യു.എസിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ബ്രൂക്ക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ച് 2 മരണം. 19 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 'ക്വാട്ടെമോക് " എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം 277 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലെ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം തെറ്റുകയും പാലത്തിന്റെ അടിഭാഗത്ത് ഇടിക്കുകയുമായിരുന്നു. പിന്നാലെ കപ്പലിന്റെ ഉയർന്ന കൊടിമരങ്ങൾ ഒടിഞ്ഞ് ഡെക്കിലുണ്ടായിരുന്ന ജീവനക്കാർക്ക് മീതെ പതിച്ചു. ബ്രൂക്ക്ലിൻ പാലത്തിന് കേടുപാടില്ല. 297 അടി നീളവും 40 അടി വീതിയുമുള്ള കപ്പൽ 1982ലാണ് ആദ്യമായി നീറ്റിലിറക്കിയത്.