70-ാം വയസിൽ 42കാരിയായ നായികയുമായി ലിപ് ലോക്ക്; 'തഗ് ലെെഫി'ലെ രംഗങ്ങളിൽ നടൻ കമലിന് വിമർശനം

Monday 19 May 2025 11:22 AM IST

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ ശനിയാഴ്ചയാണ് റിലീസ് ചെയ്തത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.

​ 37​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ക​മ​ൽ​ഹാ​സ​നും​ ​മ​ണി​ര​ത്ന​വും​ ​ഒ​ന്നി​ക്കു​ന്ന​ ​ചിത്രം കൂടിയാണ് 'തഗ് ലെെഫ്'. ഇപ്പോഴിതാ ട്രെയിലറിലെ ചില രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്രെയിലറിൽ നടനായ കമൽഹാസന്റെ ചില പ്രണയനിമിഷങ്ങൾ ഉണ്ട്. ഇതിനെതിരെയാണ് വിമർശനം ഉയരുന്നുണ്ട്. 70 വയസുള്ള നടനെ ഉൾപ്പെടുത്തിയ പ്രണയനിമിഷങ്ങളും ലിപ് ലോക്ക് രംഗങ്ങളുമാണ് വിമർശനത്തിന് കാരണമായത്. കമലഹാസന്റെ കൂടെ അഭിനയിച്ച നടിമാരുടെ പ്രായവ്യത്യാസമെങ്കിലും പരിഗണിക്കണമെന്നാണ് പലരുടെയും അഭിപ്രായം. 42 വയസാണ് നടി അഭിരാമിയ്ക്കും തൃഷയ്ക്കും.

കൂടാതെ പലരും കരുതിയത് പോലെ ചിത്രത്തിൽ സിലമ്പരശന്റെ ജോഡിയല്ല തൃഷ എന്നതാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഇതും ചർച്ചയാണ്. രണ്ട് നായികമാരാണോ കമലിന് എന്നാണ് ചോദ്യം. 'ശ്രുതി ഹസനെക്കാൾ തൃഷ്യ്ക്ക് മൂന്ന് വയസ് മാത്രമേ കൂടുതലുള്ളു', 'നടിമാരുമായി കമലഹാസന് 30 വയസിന്റെ വ്യത്യാസം ഉണ്ട്', 'അഭിരാമിയുടെയും കമലഹാസന്റെയും ലിപ് ലോക് ദൃശ്യങ്ങൾ എങ്ങനെ കാണാൻ സാധിക്കും' ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം,​ കമലിനെ അനുകൂലിച്ചും ആരാധകർ എത്തുന്നുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വയസ് പ്രശ്നമല്ലെന്നാണ് ഇവരുടെ വാദം. കഥാപാത്രത്തിന് ആവശ്യമുള്ളതാണ് നടൻ നൽകിയതെന്നും ഇവർ പറയുന്നു.