ക്രിസ്ത്യൻ ആചാരപ്രകാരം മധുരം വയ്പ്, ഹിന്ദു ആചാരപ്രകാരം താലികെട്ട്; മരുമകന് നയനയുടെ മാതാപിതാക്കൾ നൽകിയ സമ്മാനം

Monday 19 May 2025 3:43 PM IST

നടിയും നർത്തകിയുമായ നയന ജോസ് വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ കാക്കരോട്ടിനാണ് നയനയുടെ വരൻ. ഇവരുടേത് പ്രണയവിവാഹമാണ്. വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ആദ്യം എതിർപ്പുയർന്നിരുന്നു. ഒടുവിൽ മാതാപിതാക്കൾ ഇവരുടെ സ്‌നേഹത്തിനൊപ്പം നിൽക്കുകയായിരുന്നു. ഇക്കാര്യം നയന മുമ്പ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ക്രിസ്ത്യൻ ആചാരപ്രകാരം മധുരം വയ്പ് ചടങ്ങ് നയനയുടെ വീട്ടിൽ നടന്നിരുന്നു. ഹിന്ദു ആചാരപ്രകാരം ഓഡിറ്റോറിയത്തിൽവച്ച് താലികെട്ട് നടന്നു. നയനയുടെ മാതാപിതാക്കൾ മഹീന്ദ്രയുടെ ആഡംബര കാറാണ് മരുമകന് സമ്മാനമായി നൽകിയത്.