നിഷ് സെമിനാർ ഇന്ന്

Tuesday 20 May 2025 1:47 AM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്റെ ഭാഗമായി ''പഠനപരിമിതികൾ ഇടപെടലുകളും സജ്ജീകരണങ്ങളും സർക്കാർ പദ്ധതികളും'' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും.ഇന്ന് രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേഷണത്തോടെ നടക്കുന്ന മലയാളം വെബിനാറിന് നിഷിലെ വിദഗ്ദ്ധർ നേതൃത്വം നൽകും.സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer / കൂടുതൽ വിവരങ്ങൾക്ക്: 0471-2944678 / +91 8848683261. വെബ്‌സൈറ്റ് : www.nidas.nish.ac.in. .