കെ.പി.സി.സി പ്രസിഡന്റിന് പേട്ടയിൽ സ്വീകരണം
Tuesday 20 May 2025 1:49 AM IST
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം പേട്ട റെയിൽവേ സ്റ്റേഷനിലെത്തിലെത്തി അഡ്വ.സണ്ണി ജോസഫിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. മുൻ എം.എൽ.എ ടി.ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി ഭാരവാഹികളായ ആറ്റിപ്ര അനിൽ, എം.എ.പത്മകുമാർ, എസ്.കൃഷ്ണകുമാർ, സി.ജയചന്ദ്രൻ, കടകംപള്ളി ഹരിദാസ്, അഭിലാഷ്.ആർ.നായർ, കൊഞ്ചിറവിള വിനോദ്, വള്ളക്കടവ് നിസാം,ബ്ലോക്ക് പ്രസിഡന്റുമാരായ സേവിയർ ലോപ്പസ്, കുമാരപുരം രാജേഷ്, മുൻ കൗൺസിലർ ഡി.അനിൽകുമാർ,മണ്ഡലം പ്രസിഡന്റ് വി.വിജയകുമാർ,വള്ളക്കടവ് ഷാജി, ബി.എസ്.അഭിനീന്ദ്ര നാഥ്,കെ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.