അബ്കാരി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം
Tuesday 20 May 2025 2:58 PM IST
തിരുവനന്തപുരം: കേരള അബ്കാരി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2022- 23 അദ്ധ്യയനവർഷം ഉന്നതവിജയം നേടിയവർക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. തൈക്കാട് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ആന്റണിരാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌കോളർഷിപ്പ്,ലാപ്‌ടോപ്പ്,സ്വർണനാണയം എന്നിവയാണ് പുരസ്‌കാരങ്ങൾ. അബ്കാരി തൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ കെ.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബോർഡ് ഡയറക്ടർമാരായ വി.വി.ആന്റണി,ബാബുജോർജ്,എസ്.ജയകുമാരൻ നായർ,ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ബിച്ചുബാലൻ എന്നിവർ പങ്കെടുത്തു.