കല്യാശ്ശേരി സോക്കർ ഫിക്സ്ചർ പ്രകാശനം.
Monday 19 May 2025 8:48 PM IST
പഴയങ്ങാടി:കല്യാശ്ശേരി സോക്കർ ലീഗ് എം.എൽ.എ കപ്പ് സെവൻസ് ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അമീർ മാടായിക്ക് നൽകി നിർവ്വഹിച്ചു.ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയ് 22 മുതൽ 25 വരെ പഴയങ്ങാടിയിൽ റയിൽവേ ഗ്രൗണ്ടിൽ കല്യാശ്ശേരി സോക്കർ ലീഗ് എം.എൽ.എ കപ്പ് ഫ്‌ളഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രകാശനചടങ്ങിൽ പി.വി.ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ.രഞ്ചിത്ത് , എസ്.വി.നിസാർ. പി.വി.അബ്ദുള്ള, പ്രശാന്ത് മുട്ടത്ത്, ജി.കെ.അനുവിന്ദ് ,കെ.പി. അക്ഷയ് , പി.ജിതിൻ എന്നിവർ പങ്കെടുത്തു.