നിർമ്മൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പ്, കേസ് അട്ടിമറിക്കാൻ ശ്രമം
Tuesday 20 May 2025 1:50 AM IST
പാറശാല: നിർമ്മൽ കൃഷ്ണ നിധി നിക്ഷേപ തട്ടിപ്പിനെതിരെ തമിഴ്നാട് സർക്കാർ 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ മേൽക്കോടതി വിധികളെ മറച്ചുവച്ചും ചാർജ്ഷീറ്റിൽ വെള്ളം ചേർത്തും കേസ് അട്ടിമറിച്ച് നിക്ഷേപകരെ പറ്റിക്കാൻ ശ്രമിക്കുന്നതായി പരാതി. തമിഴ്നാട് ഇപ്പോൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ സി.ബി.ഐക്ക് കൈമാറാൻ ഉത്തരവായതുമായ കേസാണ് ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. നിക്ഷേപകരിൽ 70 വയസ് കഴിഞ്ഞവർക്ക് പതിനായിരം രൂപ വീതം തിരികെ നൽകണമെന്ന നടപടിക്കെതിരെ യോഗം ചേർന്ന് സമരത്തിലേക്ക് നീങ്ങാനാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ തീരുമാനം.