ചുമട്ടുതൊഴിലാളി യൂണിയൻ സമ്മേളനം
Monday 19 May 2025 9:18 PM IST
കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം വ്യാപാര ഭവനിലെ ടി വി കരിയൻ നഗറിൽ സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് മുരളീധരൻ മോനാച്ച അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.മോഹൻലാൽ സംഘടനാ റിപ്പോർട്ടും, ഏരിയ സെക്രട്ടറി കെ.ടി.കുഞ്ഞുമുഹമ്മദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.ഇ.സെബാസ്റ്റ്യൻ, എ. അനിൽ കുമാർ, കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കാറ്റാടി കുമാരൻ സ്വാഗതം പറഞ്ഞു.ഭാരവാഹികളായി എൻ ബാലകൃഷ്ണൻ(പ്രസി.), മുരളി മോനാച്ച, അശോകൻ അമ്പലത്തറ (വൈസ് പ്രസി.), കെ ഗംഗാധരൻ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.