കൊളവയൽ പ്രതിഭ വാർഷിക ആഘോഷം
Monday 19 May 2025 9:20 PM IST
കാഞ്ഞങ്ങാട്: കൊളവയൽ പ്രതിഭ മുപ്പത്തിരണ്ടാമത് വാർഷികാഘോഷം സമാപിച്ചു. ആഘോഷത്തോടനുബന്ധിച്ച് രാവിലെ ബൈക്ക് റാലിയും പതാക ഉയർത്തലും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. വൈകിട്ട് സാംസ്‌കാരിക സമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സി പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ്‌മോഹൻ മുഖ്യ പ്രഭാഷണം നടത്തി . സി പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, കൊളവയൽ ലോക്കൽ സെക്രട്ടറി ഗംഗാധരൻ കൊളവയൽ, മധു കൊളവയൽ, രവി കൊളവയൽ, രാജേഷ് കാറ്റാടി, നിത്യ എന്നിവർ പ്രസംഗിച്ചു. പ്രതിഭ ക്ലബ്ബ് നൽകുന്ന സ്ട്രക്ചർ കൊളവയൽ ശ്മശാന കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. യദു കൊളവയൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു. പ്രതിഭ ഫെസ്റ്റ് 2025 അരങ്ങേറി..