റസിഡൻഷ്യൽ തിയേറ്റർ വർക്ക് ഷോപ്പ്
Monday 19 May 2025 9:21 PM IST
ഇരിട്ടി:വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പടിയൂർ കല്ല്യാട് പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ്ഗ കൗമാര പെൺകുട്ടികൾക്കായി 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റസിഡൻഷ്യൽ തിയേറ്റർ വർക്ക് ഷോപ്പ് കാഞ്ഞിരക്കൊല്ലി മൗണ്ടൻ വ്യൂ റിസോർട്ടിൽ പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാതല ഐ.സി ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ സി എ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി, സ്ഥിരസമിതി അദ്ധ്യക്ഷരായ കെ.വി.തങ്കമണി, അംഗം സി അഭിലാഷ്, ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസർ സി വി.ശ്യാമള, ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജെൻഡർ സ്‌പെഷ്യലിസ്റ്റ് ടി.വിഷ്ണുമായ, പടിയൂർ ജിഎച്ച്എസ്എസ് കൗൺസിലർ എം.സമീന എന്നിവർ പ്രസംഗിച്ചു.