നിർബന്ധിത പിരിവ് നിർത്തണം

Monday 19 May 2025 9:23 PM IST

കണ്ണൂർ:കണ്ണൂർ വിമാന താവളം വഴി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവരിൽ നിന്നും ഹജ്ജ് ഹൗസ് നിർമ്മാണത്തിന് നിർബന്ധിത പിരിവ് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.ഏതാണ്ട് അയ്യായിരത്തോളം ഹാജിമാർ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഹജ്ജ് ഹൗസിന്റെ പേരിൽ നടക്കുന്ന ഈ പിരിവ് നിർത്തിയില്ലെങ്കിൽ ശക്തമായപ്രക്ഷോഭത്തിന് മുസ്ലിം ലീഗ് തയ്യാറാകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. ജില്ലാഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ.ലത്തീഫ്, അഡ്വ.എസ് മുഹമ്മദ്, കെ.പി.താഹിർ,ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ.എം.പി.മുഹമ്മദലി, മഹമ്മൂദ് അള്ളാംകുളം , ടി.പി.മുസ്തഫ, ബി.കെ.അഹമ്മദ് പ്രസംഗിച്ചു.