ചെമ്പേരിയിൽ പെയിന്റിംഗ് എക്സിബിഷൻ
Monday 19 May 2025 9:25 PM IST
പയ്യാവൂർ: വൈ.എം.സി എ ചെമ്പേരി യൂണിറ്റിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരൻ എബിൻ സെബാസ്റ്റ്യൻ പൂവേലിയുടെ നേതൃത്വത്തിൽ ഒരുക്കിയ പെയിന്റിംഗ് എക്സിബിഷനും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാമത്സരവും ലൂർദ് മാതാ ബസിലിക്ക റെക്ടർ ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ, ചെമ്പേരി വൈ.എം.സി എ പ്രസിഡന്റ് ജോമി ജോസ് ചാലിൽ എന്നിവർ പ്രസംഗിച്ചു. എബിൻ സെബാസ്റ്റ്യൻ വരച്ച ചിത്രങ്ങൾക്കൊപ്പം മലയാേരമേഖലയിലെ വിവിധ ചിത്രകാരന്മാരുടെ രചനകളും ഉൾപ്പെടുന്നതായിരുന്നു എക്സിബിഷൻ. പ്രോഗ്രാം ഡയറക്ടർമാരായ ബിജു തയ്യിൽ, സിബി പിണക്കാട്ട്, അജി കൊട്ടാരത്തിൽ, ദീപു കണ്ടത്തിൽ,റോബി ഇലവുങ്കൽ എന്നിവർ നേതൃത്വം നൽകി.