പുസ്തകോത്സവം സമാപിച്ചു
Monday 19 May 2025 9:55 PM IST
കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുസ്തകോത്സവം സമാപിച്ചു. പുസ്തകോത്സവത്തിൽ ഒന്നേകാൽ കോടിയിലേറെ തുകയുടെ പുസ്തകങ്ങൾ വിറ്റഴിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് ഡോ.എം.ജി ബാബുജി ഉദ്ഘാടനം ചെയ്തു. തോമസ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.ചന്ദ്രബാബു, കെ.പി ദേവദാസ്, റ്റി.കെ ഗോപി, ബിജു ഏബ്രഹാം, എം.ജി ശശിധരൻ മുഞ്ഞനാട്ട്, പി.യു വാവ, ഷൈജു തെക്കുംചേരി, ജോർജ് സെബാസ്റ്റിയൻ, ബാബു കെ.ജോർജ് എന്നിവർ പങ്കെടുത്തു. ബി.ഹരികൃഷ്ണൻ സ്വാഗതവും ലൈബ്രറി ജില്ലാ ഓഫീസർ നിഷ നന്ദിയും പറഞ്ഞു.