ഫിസിയോ തെറാപ്പിസ്റ്റുകളെ അനുവദിക്കണം

Monday 19 May 2025 10:01 PM IST

പാമ്പാടി:വീടുകളിലും മറ്റും കഴിയുന്ന ഭിന്നശേഷി കുട്ടികളുടെ സഹായത്തിനു കൂടുതൽ ഫിസിയോ തെറാപ്പിസ്റ്റുകളെ സർക്കാർ അനുവദിക്കണമെന്ന് ഇന്ദിരാ ഗാന്ധി സ്മാരക പാലിയേറ്റീവ് കെയർ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ പരിമിതമായ സേവനമാണ് ലഭിക്കുന്നത്. ഭീമമായ സാമ്പത്തികം മുടക്കിയാണ് ചികിത്സ നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ചികിത്സക്ക് മടിക്കുന്നസ്ഥിതിയാണ്. കുട്ടികളുടെ ചലനശേഷി കുറയുന്ന സാഹചര്യവുമാണുള്ളത്. ചെയർമാൻ എൻ.ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി ബാബുരാജ്, ജോൺ തറപ്പേൽ, ശ്രീദേവി എന്നിവർ പങ്കെടുത്തു.