കൺവെൻഷൻ നടത്തി

Monday 19 May 2025 10:04 PM IST
ഉദയനാപുരം മണ്ഡലം കോൺഗ്രസ്സ് കമ്മി​റ്റി ആതുരാശ്രമം ഓഡി​റ്റോറിയത്തിൽ നടത്തിയ കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ കൺവെൻഷൻ നാനാടം ആതുരാശ്രമം സ്‌കൂൾ ഓഡി​റ്റോറിയത്തിൽ നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ. ഡി. ബാബു, പി.ഡി. ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, ബി.അനിൽകുമാർ, വി.ബിൻസ്, കെ.വി. ചിത്രാംഗദൻ, ഇ.കെ.ജോസ്, പി.ഡി.പ്രസാദ്, മോഹൻ ചായപ്പിളളി, എം.കെ.ശ്രീരാമചന്ദ്രൻ, ടി.പി. രാജലക്ഷ്മി, കെ.എസ്. സജീവ്, ജിനോ മണിപ്പാടൻ, കെ.കെ. ചന്ദ്രൻ, മിനി തങ്കച്ചൻ, രാധാമണി സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.