ഐക്യദാർഢ്യ സദസ് ഉദ്ഘാടനം

Monday 19 May 2025 10:06 PM IST
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ഐക്യദാർഢ്യ സദസ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കോട്ടയം: കാശ്മീർ ഭീകാരാക്രമണം നടത്തിയ ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ പോരാടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലിയും, ഐക്യദാർഢ്യവും അർപ്പിക്കുന്നെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി അൻസാരി ആമുഖ പ്രസംഗം നടത്തി. പ്രൊഫ.ബാലു ജി.വെള്ളിക്കര മുഖ്യപ്രസംഗം നടത്തി.