'എന്റെ കേരളം' മേള; കെ.എസ്.യു.എം പവലിയൻ
Tuesday 20 May 2025 3:08 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന 'എന്റെ കേരളം 2025' മേളയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) പവലിയൻ ശ്രദ്ധേയമാകുന്നു. നിർമ്മിതബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് പവലിയനിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നൂതന ആശയങ്ങളും ഉത്പന്നങ്ങളും നേരിട്ടറിയാൻ സാധിക്കുന്ന പവലിയൻ 23വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുന്ന എക്സ്പീരിയൻസ് സെന്ററുകളായാണ് കെ.എസ്.യു.എം പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്.