മെഡി.കോളേജ് ആശുപത്രിയിൽ വൈദ്യുതിമുടക്കം പതിവ്

Tuesday 20 May 2025 4:19 AM IST

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിൽ ഇടയ്‌ക്കിടെ വൈദ്യുതിബന്ധം തകരാറിലാകുന്നത് ചികിത്സ വൈകാൻ കാരണമാകുന്നു. അത്യാഹിത വിഭാഗങ്ങളിൽ ഉൾപ്പടെ വൈദ്യുതി മുടങ്ങുന്നതിൽ രോഗികൾക്കും ജീവനക്കാർക്കും വൻ പ്രതിഷേധമാണുള്ളത്.

ഇന്നലെ രാവിലെ കരുവാറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ വൈദ്യുതി തകരാറിലായത് ജനരോഷത്തിന് ഇടയാക്കി.

അപകടത്തിൽ പരിക്കേറ്റ 14 ഓളം പേരെയാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. പകലാണെങ്കിൽപോലും വൈദ്യുതിമുടങ്ങുന്നതോടെ അത്യാഹിത വിഭാഗങ്ങൾ പൂർണമായും ഇരുട്ടിലാകും. വൈദ്യുതി നിലയ്ക്കുമ്പോൾ തന്നെ ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിക്കാറില്ലെന്നും ആക്ഷേപമുണ്ട്. എന്തായാലും, വൈദ്യുതിമുടക്കം നിത്യസംഭവമായി മാറിയിട്ടുണ്ടെന്നാണ് ജീവനക്കാരും രോഗികളും പറയുന്നത്.